മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് വിവാദത്തിന്റെ പാശ്ചാത്ത‌ലത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍‌ ജേക്കബ് രാജിവച്ചു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജിക്കുവിന്റെ രാജി. മുഖ്യമന്ത്രിയുടെ തന്നെ നിയോജകമണ്ഡലത്തിലെ അംഗമാണ് ജിക്കുമോന്‍.

പ്രത്യേകഅന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എ ഹേമചന്ദ്രന്‍െറ നേതൃത്വത്തില്‍ നന്ദാവനത്തെ എഡിജിപിയുടെ ഓഫിസില്‍ ജിക്കുമോന്‍ ജേക്കബിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു‍. ജില്ലയ്ക്ക് പുറത്ത് പോകുമ്പോള്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നത് ജിക്കു മോന്‍ ജേക്കബാണ്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

സോളാര്‍ പ്ലാന്റ് തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുമായി ടെലിഫോണില്‍ സംസാരിച്ചതിന് മുഖ്യമന്ത്രിയുടെ പിഎ ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലീം രാജ്, ജിക്കുമോന്‍ എന്നിങ്ങനെ മൂന്നുപേര്‍ക്കാണ് പുറത്തുപോകേണ്ടിവന്നത്. ടെനിജോപ്പനൊപ്പം ആദ്യം തന്നെ ജിക്കുവിന്റെ പേരും സോളാര്‍ തട്ടിപ്പില്‍ ഉയര്‍ന്നു വന്നെങ്കിലും ജിക്കുവിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :