എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച

തിരുവനന്തപുരം, ചൊവ്വ, 23 ഏപ്രില്‍ 2013 (15:16 IST)

Widgets Magazine

PRO
PRO
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (സ്പെഷ്യല്‍ സ്കൂള്‍) എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടാവും.

വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എംഡി മുരളിയാണ് ഇക്കാര്യമറിയിച്ചത്. ഇത്ര നേരത്തെ ഫലം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. 26 ന്‌ ഫലപ്രഖ്യാപനം നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം.

4,79,650 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 95,50 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍. 2,600 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. പതിനായിരത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിന് നിയോഗിച്ചിരുന്നത്.

ചുവടെപറയുന്ന വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in.


വെബ്‌ദുനിയ മലയാളം മൊബൈല്‍ ആപ് ഇപ്പോള്‍ iTunes ലും. ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക. ആന്‍‌ഡ്രോയിഡ് മൊബൈല്‍ ആപ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക. വായിക്കുകയും ഞങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക. ഞങ്ങളുടെ ട്വിറ്റര് പേജ് പിന്തുടരുക.


Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

ഒരു കൊള്ളസംഘത്തിന്റെ പ്രതീതിയാണ് സംസ്ഥാനത്തെ മന്ത്രിസഭയ്ക്കുള്ളതെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തെ മന്ത്രിസഭയ്ക്കുള്ളത് ഒരു കൊള്ളസംഘത്തിന്റെ പ്രതീതിയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ...

അഴിമതിക്കെതിരായ ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് ചെറിയാന്‍ ഫിലിപ്പ്

അഴിമതിക്കെതിരായ ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് ചെറിയാന്‍ ...

ന്യൂസ് റൂം

അര്‍ജുന അവാര്‍ഡ് ജേതാവും ഒളിമ്പിക്‌സ് താരവുമായ നരീന്ദര്‍ സിങ് തൂങ്ങിമരിച്ച നിലയില്‍

അര്‍ജുന അവാര്‍ഡ് ജേതാവും രണ്ടുതവണ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത ജൂഡോ താരം ...

കസ്റ്റംസ് തീരുവയിലെ കിഴിവ് പിന്‍വലിച്ചു; ജീവന്‍രക്ഷാ മരുന്നുകളുടെ വില ഉയരും

രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധിക്കും. 74 ജീവന്‍രക്ഷാ മരുന്നുകളുടെ ഇറക്കുമതി ...

Widgets Magazine