ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സ്വന്തം ഭാര്യയെ ഭ്രാന്താ‍ശുപത്രിയിലാക്കിയ ആളാണ് ലോറന്‍സെന്ന് വി എസ് (don,t argue with me : V S)
PRO
തനിക്കെതിരെ വേണ്ടാതീനങ്ങള്‍ പറഞ്ഞ് തനിക്കറിയാവുന്ന സത്യങ്ങള്‍ പുറത്ത് പറയാനിടയാക്കരുതെന്നും സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയ ആളാണ് എം എം ലോറന്‍സെന്നും വിഎസ് അച്യുതാനന്ദന്‍.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമ്മയെ രക്ഷിക്കണമെന്നപേക്ഷിച്ച് ലോറന്‍സിന്റെ മകള്‍ തന്നെ വിളിച്ചിരുന്നതായും ചരിത്രങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും വി എസ് പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തില്‍ നിന്നും വി എസ് ഒളിച്ചോടിയതായി ലോറന്‍സ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായായിരുന്നു വി എസിന്റെ വിമര്‍ശനം.

വി എസിന്റെ സ്ഥിരം വിമര്‍ശകനായിരുന്നു ലോറന്‍സ്. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ പ്രതിരോധിക്കാത്തവര്‍ യഥാര്‍ഥ കമ്യൂണിസ്റ്റല്ലെന്ന് വി എസിന്റെ പേര് പരാമര്‍ശിക്കാതെ ലോറന്‍സ് മുന്‍പ് കുറ്റപ്പെടുത്തിയിരുന്നു. ‘താനാണ് പാര്‍ട്ടിയേക്കാള്‍ വലുതെന്ന് പറഞ്ഞ് പാര്‍ട്ടിയെ ധിക്കരിക്കുന്ന സമ്പ്രദായം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും വി എസ് തുടരുകയാണ്. ഇത് അങ്ങേയറ്റം പാര്‍ട്ടി വിരുദ്ധമാണെന്നും‘ വി എസിന്റെ കൂടംകുളം സന്ദര്‍ശനത്തെ കുറിച്ച് ലോറന്‍സ് പറഞ്ഞിരുന്നു.
ബന്ധപ്പെട്ടവ
Webdunia Webdunia