കേരളം നെല്‍കൃഷിക്ക് ഭൂമി മാറ്റി വയ്ക്കുന്നത് പ്രായോഗികമല്ല: അലുവാലിയ
ന്യൂഡല്‍ഹി, ബുധന്‍, 12 സെപ്റ്റംബര്‍ 2012( 21:04 IST )
PRO
PRO
കുറച്ചു മാത്രം ഭൂമിയുള്ള കേരളം നെല്‍കൃഷിക്കായി ഭൂമി മാറ്റി വെയ്‌ക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ. കൃഷിയിടം കുറച്ചുള്ള കേരളം ഭക്‍ഷ്യസുരക്ഷ ലക്‍ഷ്യമിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം, ഐടി മേഖലകള്‍ക്കാണ് കേരളം ഊന്നല്‍ നല്‍കേണ്ടത്. കേരളം വൈദ്യുതി നിരക്കു വര്‍ധിപ്പിക്കണം. പ്രതിസന്ധി പരിഹരിക്കാന്‍ കേരളം പുറത്തു നിന്ന് വൈദ്യുതി വാങ്ങണം. ഉത്പാദന ചെലവിന്‍റെ പകുതി പോലും കേരളം ഇപ്പോള്‍ ഈടാക്കുന്നില്ല. സംസ്ഥാനത്തെ ഉപഭോക്താക്കളില്‍ നിന്നു കൂടുതല്‍ വൈദ്യുതി ചാര്‍ജ് വാങ്ങണം. അല്ലെങ്കില്‍ വൈദ്യുതി വിതരണം ലാഭകരമല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.