ഇടുക്കിയില്‍ ഭൂചലനം

തൊടുപുഴ| WEBDUNIA|
PRO
PRO
ഇടുക്കില്‍ വീണ്ടും ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലായതിന്റെ പശ്ചാത്തലത്തില്‍ നേരിയ ഭൂചലനം പോലും ഭയത്തിനിടയാക്കുന്നുണ്ട്.

നേരിയ ഭൂചലനമായതിനാല്‍ കാര്യമായ പ്രകമ്പനം അനുഭവപ്പെട്ടില്ല. കഴിഞ്ഞ പത്ത്‌ മാസത്തിനിടെ ഇടുക്കിയില്‍ രേഖപ്പെടുത്തുന്ന മുപ്പത്തിമൂന്നാമത്തെ ഭൂചലനമാണിത്‌. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉളുപ്പൂണിയെന്നാണ്‌ പ്രാഥമിക വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :