മൂവാറ്റുപുഴ ജില്ലാ രൂപീകരണം വിഡ്ഢിത്തം: ടി എച്ച് മുസ്തഫ
മൂവാറ്റുപുഴ, ശനി, 28 ജനുവരി 2012( 16:52 IST )
മൂവാറ്റുപുഴ ജില്ലാ രൂപീകരണമെന്ന ആവശ്യം വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി എച്ച് മുസ്തഫ. വിഡ്ഢിത്തം ആര് പറഞ്ഞാലും വിഡ്ഢിത്തമാണെന്നും മുസ്തഫ പറഞ്ഞു. മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ എം എല്‍ എ ജോസഫ് വാഴക്കന്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ജില്ലാരൂപീകരണത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വിഡ്ഢിത്തം എന്ന് തന്നെയാണ് മുസ്തഫ ഇതിനേയും വിമര്‍ശിച്ചത്. ജില്ല രൂപീകരിക്കലല്ല എം എല്‍ എയുടെ പണിയെന്നും മുസ്തഫ പറഞ്ഞു.
മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടുക്കിയെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.