ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പെരിയാര്‍: കേരളം തിങ്കളാഴ്ച പരാതി നല്‍കും (Mullaperiyar Latest Malayalam News)
PRO
PRO
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്ക്കെത്തിയ സാങ്കേതിക വിദഗ്ധരുടെ നിലപാടിനെതിരെ കേരളം തിങ്കളാഴ്ച പരാതി നല്‍കും. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്കാണ് പരാതി സമര്‍പ്പിക്കുക.

സാങ്കേതിക വിദഗ്ദ സംഘത്തിലെ സി ഡി തട്ടേയും ഡി കെ മേത്തയും തമിഴ്നാടിന് അനുകൂലമായ നിലപാട് സ്വീകരിച്ച കാര്യം പരാതിയില്‍ ഉന്നയിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്താന്‍ ഉന്നതാധികാര സമിതിയാണ് ഇവരെ നിയോഗിച്ചത്.

സാങ്കേതിക വിദഗ്ദരുടെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടന്ന് കേരളത്തിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിയുമായി ഉന്നതാധികാര സമിതിയെ സമീപിക്കുന്നത്.
ബന്ധപ്പെട്ടവ
WebduniaWebdunia