കൊച്ചി മെട്രോയ്ക്ക് ചക്രങ്ങളില്ലാത്ത ട്രെയിനുകള്‍!

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചി മെട്രോറെയില്‍ പദ്ധതി കൊറിയന്‍ സാങ്കേതിക വിദ്യയില്‍ നടപ്പാക്കുമെന്ന്‌ മെട്രോയുടെ ചുമതല വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍. ഇതിനായുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ചക്രങ്ങളില്ലാതെ, പൂര്‍ണ്ണമായും വൈദ്യുതകാന്തിക ശക്‌തിയാല്‍ പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതിക വിദ്യ നിര്‍മ്മാണ ചെലവിന്റെ 20 ശതമാനത്തോളം കുറവു വരുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. മാഗ്‌ലെവ്‌ സാങ്കേതിക വിദ്യ എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാല്‍ രണ്ടര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മൂന്നര വര്‍ഷമാണ് പദ്ധതി നടത്തിപ്പിന്റെ കാലാവധി.

കൊറിയയില്‍ എത്തി ഈ സാങ്കേതികവിദ്യ കണ്ട് മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനില്‍ ഈ സാങ്കേതിക വിദ്യ അനുസരിച്ച്‌ ട്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മണിക്കൂറില്‍ 600 കിലോമീറ്ററാണ്‌ ഇതിന്റെ വേഗത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :