വനിതാ പൊലീസിന്റെ മാല കവര്‍ന്നു; ആളുമാറി തല്ലി!

ആലപ്പുഴ| WEBDUNIA|
PRO
PRO
വനിതാ പൊലീസിന്റെ പൊട്ടിച്ചു എന്നാരോപിച്ച് നിരപരാധിയായ യുവാവിനെ പൊലീസ് തല്ലിച്ചതച്ചതായി പരാതി. അമ്പലപ്പുഴ നീര്‍ക്കുന്നം കണ്ടംകുളങ്ങര സാദിഖിന്റെ മകന്‍ നിഷാദിനെയാണ് പൊലീസ് മര്‍ദ്ദിച്ചത്. സാരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട്‌ അമ്പനാകുളങ്ങര ജംക്ഷനിലായിരുന്നു സംഭവം. ഹെല്‍മറ്റ്‌ ധരിച്ച് ബൈക്കിലെത്തിയ സംഘം വനിത പൊലീസിന്റെ സ്വര്‍ണമാല കവരുകയായിരുന്നു. നീല ഷര്‍ട്ടിട്ട ആളാണ് മാല പൊട്ടിച്ചതെന്ന് വനിതാ പൊലീസ് സഹപ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കി. കള്ളന്മാരെ പിടികൂടാന്‍ പൊലീസ് റോഡില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് നീല ഷര്‍ട്ടിട്ട് ഹെല്‍മറ്റും ധരിച്ച് ബൈക്കില്‍ നിഷാദ് അതുവഴി വന്നത്. പിന്നെ പൊലീസ് ഒന്നും ആലോചിച്ചില്ല. നിഷാദിനെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി. മര്‍ദ്ദനത്തില്‍ ഇയാളുടെ കഴുത്തിലും നെഞ്ചിലും പരുക്കേറ്റതായി പരാതിയില്‍ പറയുന്നു.

വിദേശത്തുള്ള സഹോദരന് വേണ്ടി പെണ്ണുകാണാന്‍ പോകവെയാണ് നിഷാദിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പിതാവ്‌ സാദിഖ്, മാതാവ്‌ സീനത്ത്, ജ്യേഷ്ഠന്റെ ഭാര്യ ഷജീന എന്നിവര്‍ കാറിലാണ് പുറപ്പെട്ടത്. നിഷാദ് ഇവര്‍ക്ക് തൊട്ടുപിന്നാലെ ബൈക്കില്‍ യാത്ര തുടര്‍ന്നു. നീല ഷര്‍ട്ടും ഹെല്‍മറ്റുമാണ് നിഷാദിന് വിനയായത്.

നിഷാദിനെ മര്‍ദ്ദിച്ച മണ്ണഞ്ചേരി എഎസ്‌ഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് സാദിഖ് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :