കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്‌ അന്തരിച്ചു

കൊച്ചി| WEBDUNIA|
നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് മണിസ്വാമി (75) അന്തരിച്ചു. സിനിമാ നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വര്‍ഷങ്ങളോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഒരുമിച്ചത്‌. പാലക്കാട്‌ സ്വദേശിയായ മണിസ്വാമി ഗുരുവായൂരിലായിരുന്നു താമസം.

രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി എന്നീ സിനിമകള്‍ മണിസ്വാമി സംവിധാനം ചെയ്തിട്ടുണ്ട്. മംഗളം നേരുന്നു, ചക്രവാകം എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചു. നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. ഈ ദമ്പതിമാര്‍ക്ക് ഒരു മകളാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :