പറവൂര്‍ പെണ്‍വാണിഭം: പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും

കൊച്ചി| WEBDUNIA|
PRO
PRO
പറവൂര്‍ പെണ്‍വാണിഭക്കേസില്‍ അന്വേഷണം ഉര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൊഴി വീണ്ടും എടുക്കും. ലോക്കല്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ അവ്യക്തതകള്‍ ഉണ്ടെന്നും മൊഴി പൂര്‍ണ്ണമല്ലെന്നും തിരിച്ചറിഞ്ഞ സാഹചര്യത്തിലാണിത്.

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി വ്യക്തമായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. പെണ്‍കുട്ടി അസുഖബാധിതയായതിനാലാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്താന്‍ വൈകിയത്. വരും ദിവസങ്ങളില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത് മൊഴി രേഖപ്പെടുത്തും എന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘം വിപുലീകരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. 40 ഓളം പേര്‍ ഇതിനോടകം പിടിയിലായിക്കഴിഞ്ഞു.

അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച്‌ ശനിയാഴ്ച രാത്രി അറസ്റ്റു ചെയ്‌തു. ഇയാളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

പതിനാറുകാരിയായ പെണ്‍കുട്ടിയെ 10 മാസത്തോളം പീഡിപ്പിച്ച കേസില്‍ നൂറോളം പ്രതികളാണ് ഉള്ളത്. നിരവധി പേര്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനായി തിരിച്ചറിയല്‍ പരേഡ്‌ നടത്താന്‍ ക്രൈം ബ്രാഞ്ച്‌ തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :