ശശിവിഷയത്തില്‍ കാരാട്ടിനെതിരെ ജയരാജന്‍

കണ്ണൂര്‍| WEBDUNIA| Last Modified ശനി, 2 ഏപ്രില്‍ 2011 (15:04 IST)
വിവാദമായ പി ശശി വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ശശിക്കെതിരെ പൊലീസ് കേസെടുക്കാന്‍ മാത്രം ഗൌരവമുള്ള തരത്തിലുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഇന്ന് ജയരാജന്റെ പ്രസ്താവന.

ശശിക്കെതിരായി പരാതി ഗൗരവമുള്ളതാണെന്ന്‌ പ്രകാശ്‌ കാരാട്ട്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശശിക്കെതിരായ പരാതിയിന്മേല്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും തെരഞ്ഞെടുപ്പ്‌ ആയതിനാല്‍ നടപടിക്രമങ്ങള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന്‌ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശശിക്കെതിരായ ആരോപണങ്ങള്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും കാരാട്ട് പറഞ്ഞിരുന്നു.

കാരാട്ടിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിക്കെതിരായ നിലപാട് ജയരാജന്‍ സ്വീകരിച്ചത്. ശശിക്കെതിരായി പാര്‍ട്ടിക്ക്‌ ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടക്കുകയാണ്‌. പരസ്യപ്പെടുത്താവുന്ന ഒരു നടപടിയും ഇതുവരെ ശശിക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :