ഭരണനേട്ടത്തെക്കുറിച്ച് പറയാന്‍ ഇടതിന് ഒന്നുമില്ലെന്ന് വിഎസ്

തിരുവനന്തപുരം| WEBDUNIA|
കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണനേട്ടത്തെക്കുറിച്ച് പറയാന്‍ ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് കെ മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അഞ്ചുകൊല്ലത്തെ ഭരണനേട്ടത്തെക്കുറിച്ച് പറയാന്‍ ഇടതിന് ഒന്നുമില്ല. അങ്ങനെയുള്ളവര്‍, പഴയ കേസുകള്‍ കുത്തിപ്പൊക്കി യു ഡി എഫ്‌ നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നിയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പെണ്‍വാണിഭക്കാരെ കയ്യാമം വച്ചു നടത്തുമെന്ന്‌ അഞ്ചുകൊല്ലം മുമ്പ്‌ പറഞ്ഞതു മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഇപ്പോള്‍ ആവര്‍ത്തിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

കെ കരുണാകരന്റെ അസാന്നിധ്യം യു ഡി എഫിനും വ്യക്‌തിപരമായി തനിക്കും വന്‍ നഷ്‌ടമാണെന്നും മുരളീധരന്‍ പറഞ്ഞു. ആറുവര്‍ഷത്തിനു ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചതിനു പിന്നില്‍ കരുണാകരന്റെ മകന്‍ എന്ന പരിഗണനയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :