മുരളിയെ തിരിച്ചെടുക്കണമെന്ന് സുധീരന്‍

തൃശ്ശൂര്‍| WEBDUNIA|
PRO
കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകരന്റെ മനസ്സിനെ ഏറെ അസ്വസ്ഥമാക്കിയ കാര്യമായിരുന്നു മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശം. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി കെ പി സി സി മുന്‍ കൈയെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

ചര്‍ച്ചയോ വിവാദമോ കൂടാതെ വേഗത്തില്‍ മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നു സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

കരുണാകരനൊപ്പം ഡി ഐ സി എന്ന പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ടതായിരുന്നു മുരളീധരന്‍. എന്നാല്‍ കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ശേഷവും മുരളീധരന്‍ എന്‍ സി പി യില്‍ തുടരുകയാ‍യിരുന്നു. പിന്നീട് എന്‍ സി പി വിട്ട് കോണ്‍ഗ്രസ് പ്രവേശനത്തിനായി ശ്രമിച്ചെങ്കിലും അത് കിട്ടാകനിയായി തുടരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :