എന്‍ഡോസള്‍ഫാനെതിരെ പിടി തോമസും സുധീരനും

തിരുവനന്തപുരം| WEBDUNIA|
എന്‍ഡോസള്‍ഫാന് എതിരെ കൂടുതല്‍ ശക്തമായി സുധീരനും പി ടി തോമസും രംഗത്ത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഉടന്‍ തന്നെ ഉന്നതതലയോഗം വിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി എം സുധീരന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ കത്ത്‌ നല്‍കിക്കഴിഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതതര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ പി ടി തോമസ്‌ എംപി ആവശ്യപ്പെട്ടു. ലോക്സഭയില്‍ ശ്രദ്ധക്ഷണിക്കലിനിടയിലാണ്‌ അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്‌.

അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച എല്‍ഡോസള്‍ഫാന്‍ നിരോധനത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിരോധനം സംബന്ധിച്ച ശാസ്‌ത്രീയ വശങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം പുതിയ സമിതിയെ നിയോഗിക്കുന്നത്. ഒരു ശാസ്‌ത്രജ്ഞന്‍ ഉള്‍പ്പെടെ അഞ്ചംഗസമിതിയെയാണു നിയോഗിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :