ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം (Fire in Thrissur)
Bookmark and Share Feedback Print
 
തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം. സ്വരാജ്‌ റൗണ്ടിലെ മൂന്നു കടകള്‍ക്കാണു തീപിടിച്ചത്‌. ലെതര്‍മാന്‍ എന്ന ചെരുപ്പുകടയിലാണ്‌ ആദ്യം തീ കണ്ടത്‌. തുടര്‍ന്നു സമീപത്തെ ഒരു തുണിക്കടയിലേക്കും സ്റ്റുഡിയോയിലേക്കും തീ പടരുകയായിരുന്നു. ആളപായമില്ല.

പ്രദേശത്തുണ്ടായിരുന്ന ഒരു പൊലീസ്‌ ഉദ്യോഗസ്ഥനാണ്‌ തീപിടിത്തം ആദ്യമായി കണ്ടത്‌. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ കടയില്‍ നിന്ന്‌ ആളുകള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇത് വന്‍ ദുരന്തം ഒഴിവാക്കി.

തീ അണയ്ക്കുന്നതിനായി അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റുകള്‍ എത്തിച്ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു നിലയുള്ള ചെരുപ്പുകട പൂര്‍ണമായും സ്റ്റുഡിയോയും തുണിക്കടയും ഭാഗികമായും കത്തിനശിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍