അന്യസംസ്ഥാന ലോട്ടറി നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചു. മുന്‍കൂര്‍ നികുതി വാങ്ങാമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സിംഗിള്‍ ബെഞ്ചിന്‍റെ ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഔദ്യോഗിക പ്രമോട്ടര്‍മാരാണോ എന്ന് അന്വേഷിച്ച് അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അതുവരെയാണ് നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. ലോട്ടറിയെക്കുറിച്ച് അന്വേഷിച്ച് വിവരം ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു.