മന്ത്രി ജി സുധാകരന്‍ മന്ത്രി മാത്രമല്ലെന്ന് മലയാളികളായ മാലോകര്‍ക്ക് എല്ലാം അറിയാം. പ്രസംഗത്തിനിടയില്‍ പ്രാസമൊപ്പിക്കാനും ഇടയ്ക്ക് ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിക്കാനും മന്ത്രിപദത്തിന്‍റെ തിരക്കുകള്‍ക്കിടയിലും സുധാകരന്‍ സമയം കണ്ടെത്തി.
പാടി നടന്ന സുധാകരന്‍റെ കവിതകള്‍ ഇപ്പോള്‍ കാസെറ്റിലേക്ക് ചേക്കേറുകയാണ്. സുധാകരന്‍റെ പത്തു കവിതകള്‍ ഉള്‍പ്പെടുന്ന കാസെറ്റ് ഇന്നു പ്രകാശനം ചെയ്യും. കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് നടന്‍ മോഹന്‍ലാല്‍ ആണ് കാസെറ്റ് പ്രകാശനം ചെയ്യുന്നത്.
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ മുതല്‍ ശബരിമല സന്നിധാനത്തിലെ കഴുതകള്‍ വരെ വിഷയമാക്കുന്നതാണ് കവിതകള്‍. ഭാഷാപോഷിണി, മലയാളമനോരമ ആഴ്ചപ്പതിപ്പ് തുടങ്ങിയ ആലുകാലികങ്ങളില്‍ പ്രസിദ്ധീക്കരിച്ച കവിതകളാണ് സുധാകരനോട് പ്രിയമുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന് കാസെറ്റ് ആക്കിയിരിക്കുന്നത്.
മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് കെ എ ഫ്രാന്‍സിസ് ആദ്യകോപ്പി ഏറ്റുവാങ്ങും. മന്ത്രി സുധാകരനും ചടങ്ങില്‍ പങ്കെടുക്കും.