ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കൈവെട്ട് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി തള്ളി (Hand chopping case: Court denies bail plea)
Bookmark and Share Feedback Print
 
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസില്‍ ആറു പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി. പ്രതികളുടേത് തീവ്രവാദപ്രവര്‍ത്തനം ആണെന്ന് കോടതി കണ്ടെത്തി.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അധ്യാപകന്‍റെ ജീവന് ഭീഷണിയാകുമെന്നും കോടതി പറഞ്ഞു. ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കാന്‍ പ്രതികള്‍ മനപൂര്‍വ്വം ശ്രമിച്ചു. ഇത്തരം പ്രവര്‍ത്തനം സമൂഹത്തിന് ഭീഷണിയാണെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

അതേസമയം, ക്രൈസ്‌തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ്‌ തൊടുപുഴ ന്യൂമാന്‍സ് കോളജ്‌ അധ്യാപകന്‍ പ്രഫ ടി ജെ ജോസഫിനെ സര്‍വ്വീസില്‍നിന്ന്‌ പുറത്താക്കിയതെന്ന്‌ കോളജ്‌ മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി വ്യക്തമാക്കി. അധ്യാപകനെ പുറത്താക്കയതിന്‌ വഴിവെച്ച കാരണങ്ങള്‍ കാണിച്ചുള്ള കുറിപ്പിലാണ്‌ ഈ വിശദീകരണം.

നിയമം കൈയിലെടുത്ത്‌ അധ്യാപകന്‍റെ കൈ ചിലര്‍ വെട്ടിയത് ചെയ്‌ത തെറ്റിനുള്ള ന്യായീകരണമാകുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. കൈവെട്ടിയതിന്‍റെ പേരില്‍, അധ്യാപകന്‍ ചെയ്‌ത കുറ്റത്തിന്‌ സമൂഹം മാപ്പ്‌ നല്‍കിയാലും സ്ഥാപനത്തിന്‌ നഷ്ടമായ സല്‍പ്പേര്‌ തിരികെ ലഭിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

അധ്യാപകനെ പുറത്താക്കിയതിനെതിരെ സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ വിശദീകരണവുമായി മാനേജ്മെന്‍റ് വീണ്ടും രംഗത്തെത്തിയത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍