ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പാലക്കാട് ജില്ലയിലെ ഷാപ്പുകളും പൂട്ടും (All toddys will close in Palakkad)
Bookmark and Share Feedback Print
 
മലപ്പുറത്ത് വിഷക്കള്ള് ദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ പാ‍ലക്കാട്ടെ മുഴുവന്‍ കള്ളു ഷാപ്പുകളും പൂട്ടാന്‍ ഉത്തരവ്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇത്. എക്സൈസ് കമ്മീഷണറാണ് ഷാപ്പുകള്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

അതേസമയം, മലപ്പുറത്തെ എല്ലാ ഷാപ്പുകളും പൂട്ടുമെന്ന് കഴിഞ്ഞദിവസം എക്സൈസ് വകുപ്പ് മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞിരുന്നു. രണ്ടു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിനു പുറമെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതിനിടെ, വിഷക്കള്ള് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. ചൊവ്വാഴ്ച കോട്ടയ്ക്കലില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് സൂചന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍