ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ചൊവ്വാഴ്ച ദേശീയ പണിമുടക്ക് (National strike on tuesday)
Bookmark and Share Feedback Print
 
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച 24 മണിക്കൂര്‍ പണിമുടക്ക്. ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മണി വരെയാണ് സമരം. പാല്‍, പത്രവിതരണം, ആശുപത്രി, മാധ്യമങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്കും ദേശീയ നിധി രൂപീകരിക്കുക, വിലക്കയറ്റം തടയുക, മാന്ദ്യം ബാധിച്ച മേഖലകളില്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്‌.

അഖിലേന്ത്യ പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച തീയതി പിന്നീട്‌ അറിയിക്കും. ചൊവ്വാഴ്ച നടത്താനിരുന്ന ഇടതുമുന്നണിയോഗം മാറ്റിവെച്ചതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍