ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » നിയമനടപടി സ്വീകരിക്കും: ടി ജെ ജോസഫ് (TJ Joseph going to take legal procedure against suspension)
Bookmark and Share Feedback Print
 
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടി ജെ ജോസഫ് പറഞ്ഞു. പിരിച്ചു വിട്ടതിനെതിരെ അധ്യപകന് നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തലേക്കാട്ടില്‍ ഇന്ന് പറഞ്ഞിരുന്നു.

അതേസമയം, തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെ പിരിച്ചുവിട്ടത്‌ അപലപനീയമെന്ന്‌ എ കെ പി സി ടി എ പറഞ്ഞു. ജോസഫിന്‍റെ കൈ വെട്ടിയതിലും ക്രൂരമാണ്‌ ഈ നടപടിയെന്ന്‌ സംഘടനാ നേതൃത്വം പറഞ്ഞു.

പിരിച്ചു വിട്ടതിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കോളജുകളില്‍ പ്രതിഷേധസമരം സംഘിടിപ്പിക്കും. ടി ജെ ജോസഫിനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നും എ കെ പി സി ടി എ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ കേരളത്തിലെ സാംസ്കാരിക നേതാക്കള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍