മുഖ്യമന്ത്രി എതിരെങ്കില്‍ സംവാദത്തിന് തയ്യാര്‍: ഉമ്മന്‍ ചാണ്ടി
കോഴിക്കോട്, ശനി, 4 സെപ്റ്റംബര്‍ 2010( 12:59 IST )
മുഖ്യമന്ത്രി എതിരാളിയായി എത്തുകയാണെങ്കില്‍ ലോട്ടറി വിഷയത്തില്‍ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനെതാവ് ഉമ്മന്‍ ചാണ്ടി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി വിഷയത്തിലെ പരസ്യസംവാദത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമെങ്കില്‍ താനും സംവാദത്തില്‍ പങ്കെടുക്കാം. ധനമന്ത്രി പങ്കെടുക്കുന്ന സംവാദത്തില്‍ യു ഡി എഫില്‍ നിന്നു പ്രതിനിധിയെ അയയ്ക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
ധനമന്ത്രി തോമസ് ഐസക് തന്‍റെ നിലപാട് ആദ്യം സ്വന്തം പാര്‍ട്ടിയെ ബോധ്യപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജെ എസ് എസ് ഇതുവരെയും യു ഡി എഫില്‍ ഒരു പ്രശ്നവും ഉന്നയിച്ചിട്ടില്ലെന്നും ഗൗരിയമ്മ യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാത്തതു സാധാരണ കാര്യമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.