ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സ്വാശ്രയം: ബേബിക്ക് കെഎസ്‌യുവിന്‍റെ വെല്ലുവിളി (Self finance education: KSU challenge MA Baby)
Bookmark and Share Feedback Print
 
സ്വാശ്രയപ്രശ്നത്തില്‍ പരസ്യ സംവാദത്തിനു വിദ്യാഭ്യാസമന്ത്രി എം എ ബേബി തയ്യാറുണ്ടോ എന്ന് കെ എസ് യു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ആണ് മന്ത്രി ബേബിയെ വെല്ലുവിളിച്ചത്.

സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഫീസ്‌ വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച്‌ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക ആസ്വദിക്കുകയാണ്‌ എം എ ബേബിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട്‌ തിങ്കളാഴ്ച ക്ലിഫ്‌ ഹൗസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും കെ എസ്‌ യു സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ അറിയിച്ചു.

അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ കോലം കോട്ടയത്തു കെ എസ്‌ യു പ്രവര്‍ത്തകര്‍ തൂക്കിലേറ്റി. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ വ്യക്‌തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിദ്യാഭ്യാസ മന്ത്രിക്കു കഴിയുന്നില്ലെന്ന്‌ കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍