ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » എല്ലാവര്‍ക്കും അര്‍ഹിക്കുന്നത് യുഡിഎഫ് നല്കും: ചാണ്ടി (UDF will give deserve to all: Umman Chandy)
Bookmark and Share Feedback Print
 
വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ എല്ലാവര്‍ക്കും അര്‍ഹിക്കുന്നത് നല്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അര്‍ഹിക്കുന്നതു നല്‍കുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി അര്‍ഹതയില്ലാത്തവരെ ജനാധിപത്യപരമായി പറഞ്ഞു ബോധ്യപ്പെടുത്തുമെന്നും വ്യക്തമാക്കി. മുന്നണിയില്‍ കോണ്‍ഗ്രസ്‌ ഒരിക്കലും ഏകകക്ഷി മേധാവിത്വം എടുത്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, ലോട്ടറി പ്രശ്നത്തില്‍ യു ഡി എഫ് ‌- എല്‍ ഡി എഫ്‌ സംവാദമല്ല കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും നടപടിയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു‌. 40 കോടി രൂപയാണ്‌ അന്യസംസ്ഥാന ലോട്ടറിക്കാര്‍ ഒരു ദിവസം തട്ടിയെടുക്കുന്നത്‌.

മന്ത്രി തോമസ്‌ ഐസക്കിന്‍റെ ഭാഗത്തു നിന്നു നടപടിയുണ്ടാവില്ല. ഇത് ജനങ്ങള്‍ക്ക് അറിയാം. മുഖ്യമന്ത്രി നടപടിയെടുക്കുമോ എന്നാണു ജനങ്ങള്‍ കാത്തിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു‌. സംവാദത്തിനു വെല്ലുവിളിക്കുന്ന തോമസ്‌ ഐസക്‌ ആദ്യം വി ഡി സതീശന്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍