ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » റേഷന്‍: കോടതിവിധി ബാധിക്കില്ലെന്ന് തോമസ് (Ration: SC's verdict will not affect Kerala)
Bookmark and Share Feedback Print
 
PRO
റേഷന്‍ സബ്സിഡി വിതരണം ബി പി എല്‍ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധി കേരളത്തെ ബാധിക്കില്ലെന്ന് കേന്ദ്ര ഭക്‌ഷ്യമന്ത്രി കെ വി തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പൊതുവിതരണ സമ്പ്രദായത്തിലുള്ള രീതി തുടരാന്‍ സുപ്രീംകോടതി വിധി തടസമാകില്ല. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ജനസംഖ്യാകണക്ക്‌ ഭാവിയില്‍ വര്‍ധിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദിഷ്ട ഭക്‌ഷ്യ സുരക്ഷാബില്ലില്‍ ഇതിനുള്ള പരിഹാരം കാണും. ഭക്‌ഷ്യ നയത്തിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചേ തീരുമാനിക്കുകയുള്ളൂവെന്നും കെ വി തോമസ്‌ വ്യക്തമാക്കി.

രാജ്യത്തെ പൊതുവിതരണ സമ്പ്രദായം രണ്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കെ വി തോമസ് ഇങ്ങനെ പറഞ്ഞത്.

സമ്പന്നര്‍ക്ക് ഭക്‌ഷ്യ സബ്സിഡി നല്കാന്‍ പാടില്ലെന്നും ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും ആണ് സുപ്രീംകോടതി നിര്‍ദ്ദേശം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍