ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ബാബുരാജിന്റെ വിധവയ്ക്ക്‌ പ്രതിമാസം 2000 രൂപ (MS Bauraj's widow will get Rs. 2000 per month)
Bookmark and Share Feedback Print
 
PRO
മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജിന്റെ വിധവ ബിച്ച ബാബുരാജിന്‌ പ്രതിമാസം രണ്ടായിരംരൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ബാബുരാജിന്റെ വിധവയ്ക്ക് ധനസഹായം നല്‍‌കുന്ന കാര്യം മന്ത്രിസഭ അംഗീകരിച്ച കാര്യം മുഖ്യമന്ത്രി പറഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ശാഖയെ കേരളീയരുടെ ഹൃദയത്തുടിപ്പാക്കി മാറ്റിയ ഈ സംഗീത മാന്ത്രികന്റെ കുടുംബം വലിയ കഷ്‌ടപ്പാടിലാണ് ഇപ്പോള്‍ കഴിയുന്നത്.

മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജിനെ അറിയാത്ത മലയാളി ഇല്ലെന്നു തന്നെ പറയാം. 1921 മാര്‍ച്ച് 29 നാണ് അദ്ദേഹം ജനിച്ചു.അദ്ദേഹത്തിന്റെ പിതാവ് ഒരു ബംഗാളി ഹിന്ദുസ്ഥാനി ഗായകന്‍ ആയിരുന്ന ജാന്‍ മുഹമ്മദ് സാഹിബ് ആണ്. എന്നാല്‍ മാതാവ് മലയാളിയായിരുന്നു. പിതാവ് മരിച്ചതില്‍ പിന്നെ, കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന ബാബുരാജിനെ ഒരു പോലീസുകാരന്‍ കണ്ടെത്തി ദത്തെടുക്കുകയാണ് ഉണ്ടായത്.

കെപി ഉമ്മര്‍, തിക്കൊടിയന്‍, കെടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങള്‍ക്ക് സംഗീതം നല്‍കാനുള്ള അവസരം നല്‍കി. കോഴിക്കോട് അബ്ദുള്‍ ഖാദര്‍ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം ബാബുരാജിനെ സിനിമയിലും എത്തിച്ചു. മുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും മലയാളിക്കു നല്‍കിയ ബാബുരാജ് 1978 ഒക്ടോബര്‍ 7 നാണ് അന്തരിച്ചത്. അമിതമായ മദ്യപാനമായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ എടുത്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍