സിസ്റ്റര്‍ അഭയ കൊലക്കേസിന്‍റെ അന്തിമവാദം ഈ മാസം 23ലേക്ക് മാറ്റി. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം വര്‍ക്ക് രജിസ്റ്ററില്‍ തിരുത്തിയെന്ന കേസില്‍ കുറ്റപത്രം നല്കുന്നത് സംബന്ധിച്ചുള്ള അന്തിമവാദമാണ് ഈ മാസം 23ലേക്ക് മാറ്റിയത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ വര്‍ഗീസാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്സാമിനര്‍ ലബോറട്ടറിയിലെ വര്‍ക്ക് രജിസ്റ്ററിലാണ് തിരുത്ത് നടന്നതായി കണ്ടെത്തിയത്.
കേസില്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവര്‍ക്ക് കുറ്റപത്രം നല്‍കണമോ എന്ന കാര്യത്തിലാണ് ഇനി അന്തിമ വാദം നടക്കേണ്ടത്.