ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കത്ത് കിട്ടിയതിനു ശേഷം മറുപടി: ടീകോം (TEECOM Waiting for govt:'s letter)
Bookmark and Share Feedback Print
 
കേരള സര്‍ക്കാരിന്‍റെ കത്ത് കിട്ടിയതിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂ എന്ന് സ്മാര്‍ട് സിറ്റി സി ഇ ഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി. കരാര്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ടീകോമിന് നോട്ടീസ് നല്കുമെന്ന വാര്‍ത്തയോട് ദുബായില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പിന്മാറിയതായി കണക്കാക്കുമെന്ന നിലപാടിനോട്‌, കരാറിലെ കക്ഷിയെന്ന നിലയ്ക്കു കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ടീകോമിന്‍റെ പ്രതികരണം. തിടുക്കത്തിലുള്ള പ്രതികരണത്തിനു ആദ്യഘട്ടത്തില്‍ ടീകോം മുതിര്‍ന്നിട്ടില്ല.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കരാര്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടീകോമിന് നോട്ടീസ് നല്കാന്‍ തീരുമാനിച്ചത്. പദ്ധതി വൈകുന്നതിന്‍റെ കാരണം 15 ദിവസത്തിനകം സര്‍ക്കാരിനെ ബോധിപ്പിക്കണമെന്നും മറുപടി ലഭിച്ചില്ലെങ്കില്‍ കരാറില്‍ നിന്നും സ്വമേധയാ പിന്‍മാറിയതായി കണക്കാക്കുമെന്നും ആയിരിക്കും ടീകോമിന് കത്തു നല്കുക.

സ്മാര്‍ട് സിറ്റിക്കായി നല്‍കിയ ഭൂമി വില്ക്കാനുളള സ്വതന്ത്രാവകാശം നല്‍കില്ലെന്ന് കത്തില്‍ വ്യക്തമാക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, സ്വതന്ത്രാവകാശത്തിന്‍റെ വ്യാഖ്യാനം സംബന്ധിച്ചു കൂടുതല്‍ തര്‍ക്കത്തിന്‍റെ കാര്യമില്ലെന്ന് ഫരീദ്‌ അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍