ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സ്വാശ്രയം: സര്‍ക്കാര്‍ സീറ്റില്‍ ഫീസ് വര്‍ദ്ധിപ്പിച്ചു (Self finance: Fees increased)
Bookmark and Share Feedback Print
 
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റില്‍ ഫീസ്‌ വര്‍ധിപ്പിച്ചു. 1,38,000 രൂപയാണ്‌ പുതുക്കിയ ഫീസ്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഫീസില്‍ ഇളവില്ല.

സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ ഉത്തരവ്‌ പുറത്തിറക്കി. കൂടാതെ, ത്രിതല ഫീസ്‌ സംവിധാനവും ഒഴിവാക്കിയിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ സീറ്റിലും ഒരേ ഫീസാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കരാറില്‍ നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ തുക ഇതോടെ നല്‍കേണ്ടിവരും.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ കോഴ്സിന്‌ ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടത്താന്‍ സര്‍ക്കാരും മാനേജ്മെന്‍റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണായായിരുന്നു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ്‌ അടിയന്തിരമായി ഇറക്കും.

വെള്ളിയാഴ്ച മുതല്‍ എട്ടാം തീയതിവരെയാണ്‌ ഓപ്ഷന്‍ രജിസ്ട്രേഷന്‍ സ്വീകരിക്കുക. സുപ്രീംകോടതി വിധി വരുന്ന പതിമൂന്നാം തീയതിക്ക് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ഓപ്ഷന്‍ സ്വീകരിക്കാന്‍ തീരുമാനിച്ച വിവരം സുപ്രീംകോടതിയെ അറിയിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍