ലോട്ടറി: മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്‍റെ ഹര്‍ജി തള്ളി
കൊച്ചി, വ്യാഴം, 2 സെപ്റ്റംബര്‍ 2010( 15:32 IST )
ഹൈക്കോടതി വിധി ഉത്തരവിനെ ചോദ്യം ചെയ്ത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മാത്രമേ നടത്താവൂ എന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു. നികുതി അടച്ചില്ല എങ്കില്‍ സര്‍ക്കാരിന് നിയമ നടപടിയെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചൊന്‍റെ ഉത്തരവിന് സ്‌റ്റേ നല്‍കാനാവില്ലെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ആഴ്ചയില്‍ ഒരു നറുക്കെടുപ്പെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഒരു നറുക്കെടുപ്പിന് മുന്‍കൂര്‍ നികുതി വാങ്ങാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഭൂട്ടാന്‍, സിക്കിം അന്യസംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ മൊത്തിവിതരണക്കാരാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ്. കേന്ദ്ര ലോട്ടറി നിയമത്തിന്‍റെ ലംഘനമാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നായിരുന്നു മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്‍റെ വാദം.