ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ജഗതിയുടെ തീരുമാനം സ്വാഗതാര്‍ഹം (CM appreteate Jagathy Sreekumar)
Bookmark and Share Feedback Print
 
PRO
ലോട്ടറി പരസ്യത്തില്‍ നിന്ന് പിന്മാറാനുള്ള ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്‍റെ തീരുമാനം മാതൃകാപരമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരും ഇതു പിന്തുടരണമെന്ന് ജഗതിയെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കൈരളി ചാനല്‍ സ്വതന്ത്ര സ്ഥാപനമാണെന്നും പാര്‍ട്ടി ചാനല്‍ എന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാനല്‍ ലോട്ടറി പരസ്യം കാണിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് ജഗതി ശ്രീകുമാര്‍ പിന്മാറിയത്. ലോട്ടറി പരസ്യത്തില്‍ അഭിനയിച്ചതിന് ഇത്രയേറെ ദൂഷ്യമുണ്ടാകുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജഗതി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍