ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കാവ്യയെ തേടി നിശാല്‍ ചെല്ലരുത്: കോടതി (Court in Kavya's plea)
Bookmark and Share Feedback Print
 
PRO
പ്രശസ്ത മലയാള ചലച്ചിത്ര താരം കാവ്യ മാധവനെ തേടി ഭര്‍ത്താവ് നിശാല്‍ ചന്ദ്ര ഇനി എത്തരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ്. കാവ്യ അഭിനയിക്കുന്ന സിനിമാ ലൊക്കേഷനുകളിലോ വീട്ടിലോ നിശാല്‍ ചന്ദ്രനും കുടുംബാംഗങ്ങളും ചെല്ലരുതെന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് (ഒന്ന്) ആണ് ഉത്തരവിട്ടിരിക്കുന്നത്. കേസ് ഈ മാസം 29ന് വീണ്ടും കോടതി പരിഗണിക്കും.

കാവ്യ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് നല്കിയത്. ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം ഭര്‍ത്താവ് നിശാല്‍ ചന്ദ്രയ്ക്കും നിശാലിന്‍റെ മാതാപിതാക്കളായ ചന്ദ്രമോഹന്‍നായര്‍, മണിമോഹന്‍, സഹോദരന്‍ ദീപക് എന്നിവര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാവ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

നേരിട്ടോ ഫോണിലൂടെയോ എതിര്‍ കക്ഷികള്‍ താനുമായി സംസാരിക്കുന്നത് തടയണമെന്ന് കാവ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവും കുടുംബവും അടങ്ങുന്ന എതിര്‍കക്ഷികള്‍ ശാരീരികവും മാനസികവുമായി തന്നെയും കുടുംബത്തെയും പീഡിപ്പിക്കുമോയെന്ന ഭീതിയിലാണ് താനും കുടുംബവുമെന്നും ഹര്‍ജിയില്‍ കാവ്യ വ്യക്തമാക്കിയിരുന്നു.

കാവ്യയുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന യാതൊന്നും ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദ്ദേശിച്ചു. കാവ്യയ്ക്കു വേണ്ടി അഡ്വ എ വി തോമസും എതിര്‍ഭാഗത്തിനുവേണ്ടി അഡ്വ ബി രാമന്‍പിള്ളയും കോടതിയില്‍ ഹാജരായി.

വിദേശത്തായതിനാല്‍ നിശാലും കുടുംബവും കോടതിയില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍