ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സ്മാര്‍ട് സിറ്റി: ടീകോമിനെ സര്‍ക്കാര്‍ ഉപേക്ഷിക്കും (Govt: moves to left TEECOM)
Bookmark and Share Feedback Print
 
സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാര്‍ ടീകോമിനെ ഉപേക്ഷിക്കും. കരാര്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ടീകോമിന് നോട്ടീസ് നല്കും. ഇന്നു തിരുവനന്തപുരത്ത് ചെര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നല്കുന്ന നോട്ടീസിന് 15 ദിവസത്തിനുള്ളില്‍ ടീകോം മറുപടി നല്കണം. ഇതോടെ, സ്മാര്‍ട് സിറ്റി പദ്ധതി ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

പദ്ധതി വൈകുന്നതിന്‍റെ കാരണം 15 ദിവസത്തിനകം സര്‍ക്കാരിനെ ബോധിപ്പിക്കണം. മറുപടി ലഭിച്ചില്ലെങ്കില്‍ കരാറില്‍ നിന്നും സ്വമേധയാ പിന്‍മാറിയതായി കണക്കാക്കണമെന്ന് കാണിച്ച് ആയിരിക്കും ടീകോമിന് കത്തു നല്കുക. സ്മാര്‍ട് സിറ്റിക്കായി നല്‍കിയ ഭൂമി വില്ക്കാനുളള സ്വതന്ത്രാവകാശം നല്‍കില്ലെന്ന് കത്തില്‍ വ്യക്തമാക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം, ലോട്ടറി വിവാദം ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. റേഷന്‍ നിജപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. റേഷന്‍ കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കും.

മൂന്നാറിലെ 17, 922 ഏക്കര്‍ ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ദേശീയപാത പുനരധിവാസ പാക്കേജും മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്ഥലം വിട്ട് നല്‍കുന്നവര്‍ക്ക് വിപണി വിലയുടെ പത്ത് ശതമാനം അധികമായി നല്‍കാനാണ് തീരുമാനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍