തിരുവനന്തപുരം, വ്യാഴം, 2 സെപ്റ്റംബര്‍ 2010( 10:54 IST )
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം ബി ബി എസ് കോഴ്സിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ സ്വീകരിക്കാന്‍ സര്‍ക്കാരും മാനേജ്മെന്‍റും തമ്മില്‍ ധാരണയിലെത്തി. സര്‍ക്കാരും മാനേജ്മെന്‍റ് അസോസിയേഷനും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയത്.
ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് അടിയന്തിരമായി ഇറക്കും. സുപ്രീംകോടതി വിധി സംബന്ധിച്ച് വരുന്ന ഈ മാസം പതിമൂന്നാല്‍ തീയതിക്ക് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ഓപ്ഷന്‍ സ്വീകരിക്കാന്‍ തീരുമാനിച്ച വിവരം സുപ്രീംകോടതിയെ അറിയിക്കും.
അതേസമയം, ഓപ്ഷന്‍ സ്വീകരിക്കാന്‍ മാത്രമാണ് സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരിക്കുന്നതെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. അലോട്ട്‌മെന്‍റ്, അഡ്മിഷന്‍ എന്നീ കാര്യങ്ങളില്‍ പിന്നീടായിരിക്കും തീരുമാനം ഉണ്ടാകുക.
തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയും ആരോഗ്യമന്ത്രി പി കെ ശ്രീമതിയും പങ്കെടുത്തു.