ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ചെഗുവേര ഷൂവില്‍, ഡിവൈഎഫ്ഐ വിറച്ചു! (Che in Shoe)
Bookmark and Share Feedback Print
 
നേതാവിന്‍റെ തല അനാവശ്യമായി ഉപയോഗിച്ചാല്‍ ഏത് അനുയായികളും വിറയ്ക്കും. പേടിച്ചിട്ടല്ല, ദേഷ്യം കൊണ്ട്. കണ്ണൂരിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഏതാണ്ട് ഈയൊരു അവസ്ഥയിലാണ്. കാര്യം നിസ്സാരമല്ല, ബൊളീവിയന്‍ വിപ്ലവകാരി ചെഗുവേരെയുടെ ചിത്രം വില്പനയ്ക്കു വെച്ച ചെരിപ്പില്‍ മുദ്ര കുത്തിയിരിക്കുന്നതായി കണ്ടെത്തി.

ചെങ്കൊടിയുടെ നാടായ കണ്ണൂരില്‍ വെച്ചാണ് ചെയുടെ തല മുദ്ര കുത്തിയ ചെരുപ്പ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തത്. പിന്നീട് പൊലീസെത്തി ചെരിപ്പുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, ശ്രദ്ധയില്ലായ്മ കൊണ്ട് പിഴവ് സംഭവിച്ചതാണെന്ന് പറഞ്ഞ വ്യാപാരികള്‍ പ്രതിഷേധം കമ്പനികളെ അറിയിക്കുമെന്നും വ്യക്തമാക്കി.

കണ്ണൂര്‍ ടൌണില്‍ പഴയ ബസ്‌ സ്റ്റാന്‍ഡിനടുത്തുള 'ഫാസ്', സിറ്റി സെന്‍ററിനു പിന്നില്‍ പപ്പാസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ '7 ഡേയ്‌സ് ഷൂസ് ആന്‍ഡ് ബാഗ്‌സ്' എന്നീ ചെരിപ്പു കടകളില്‍ നിന്നാണ് ഷൂസും ചെരിപ്പുകളും പിടിച്ചെടുത്തത്. ചെരിപ്പ് വാങ്ങാനെത്തിയ ഒരാള്‍ കാര്യം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറിയിക്കുകയും പ്രവര്‍ത്തകര്‍ സംഘടിച്ച് കടകളില്‍ എത്തുകയുമായിരുന്നു.

പഴയ ബസ്‌സ്റ്റാന്‍ഡിനടുത്ത കടയിലെ ചെരിപ്പുകള്‍ മുംബൈയില്‍ നിന്നും '7 ഡേയ്‌സ്' കടയിലെ ഷൂസുകള്‍ ദല്‍ഹിയില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്. വിവരമറിഞ്ഞെത്തിയ ടൗണ്‍ എസ്ഐ പി ആര്‍ മനോജിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഇരുകടകളിലെയും വിവാദ പാദരക്ഷകള്‍ കസ്റ്റഡിയിലെടുത്തു. ഇതുമായി, ബന്ധപ്പെട്ട ബില്ലുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍, ഷൂസില്‍ ചെഗുവേര മാത്രമല്ല ഉള്ളത്. ചെയ്ക്കു കൂട്ടായി ബ്രസീല്‍, സ്‌പെയിന്‍ രാജ്യങ്ങളുടെ പതാകകളും പ്രിന്‍റ് ചെയ്തിട്ടുണ്ട്. മേലില്‍ ഇത്തരം പാദരക്ഷകള്‍ വില്‍പനക്കു വെച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍