ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ആഭ്യന്തരമന്ത്രി (Home minister against Congress MPs)
Bookmark and Share Feedback Print
 
കോണ്‍ഗ്രസ് എം പിമാര്‍ സങ്കുചിത രാഷ്ട്രീയ നിലപാട് ഉപേക്ഷിക്കണമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനസര്‍ക്കാരിന്‍റെ മൂന്നു വകുപ്പുകള്‍ക്ക് പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് നല്കിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് കോണ്‍ഘ്രസ് എം പിമാര്‍ ഇതിനെതിരെ പരാതി നല്കിയെന്നാണ് ആരോപണം. സോണിയ ഗാന്ധിക്കാണ് എം പിമാര്‍ പരാതി കൊടുത്തത്.

എന്നാല്‍, എം പിമാരുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള നടപടി ഉണ്ടാകരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് എം പിമാരുടെ പ്രതികരണത്തിന് പിന്നില്‍. മൂന്നു വകുപ്പുകളെക്കുറിച്ച് പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. അംഗീകാരങ്ങള്‍ കേരളത്തിന്‍റെ നേട്ടമായി കാണണമെന്നും മന്ത്രി പറഞ്ഞു.

അവാര്‍ഡ് വേണ്ട എന്ന രീതിയില്‍ ആണ് എം പിമാര്‍ പരാതി നല്കിയിരിക്കുന്നത്. കേരളത്തിന് അവര്‍ഡ് നല്കിയതിനെതിരെ പരാതി നല്കിയത് രാഷ്ട്രീയമുതലെടുപ്പിനാണ്. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണോ പരാതി നല്കിയിരിക്കുന്നത് എന്നറിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍