തിരുവനന്തപുരം, ബുധന്‍, 1 സെപ്റ്റംബര്‍ 2010( 16:10 IST )
സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ കോടതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍. ഇക്കാര്യത്തില്‍ കോടതിയുടെ വിധി സാഹചര്യങ്ങള്‍ പരിശോധിക്കാതെയാണന്നും അസോസിയേഷന്‍ ഭാരവാഹികല്‍ പറഞ്ഞു.
കച്ചവടക്കാര്‍ എന്ന് മുദ്ര കുത്തിയ സ്ഥിതിക്ക് ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സിലിന്‍റെ വഴിക്ക് നീങ്ങുമെന്നും അസോസിഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍റെ നിലപാട് പ്രായോഗികമാണെന്നും, എന്നാല്‍ സാമൂഹ്യനീതിക്ക് വിരുദ്ധമാണെന്നും അസോസിയേഷന്‍ പറഞ്ഞു.
കോടതി മാനേജ്മെന്‍റുകളുടെ സാഹചര്യം മനസ്സിലാക്കിയില്ല. ഈ പ്രശ്നത്തില്‍ സര്‍ക്കാരിനും മുഹമ്മദ് കമ്മിറ്റിക്കും തങ്ങള്‍ക്കും തെറ്റുപറ്റിയെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വശ്രയ പ്രശ്നത്തില്‍ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു.