ലോട്ടറിക്ക് ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ പാടുള്ളൂ എന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്. സിക്കിം, ഭൂട്ടാന്‍ എന്നീ അന്യ സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണക്കാരാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്.
മുന്‍കൂര്‍ നികുതി വിഷയത്തിലാണ് തങ്ങള്‍ ഹര്‍ജി നല്‍കിയിരുന്നതെന്ന് പറയുന്ന മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നാല്‍ ഹര്‍ജിക്ക് പുറത്തുള്ള കാര്യങ്ങള്‍ പരിഗണിച്ച കോടതി ഒരു ലോട്ടറിയില്‍ ആഴ്ചയില്‍ ഒരു നറുക്കെടുപ്പും വര്‍ഷത്തില്‍ ആറു ബംബര്‍ നറുക്കെടുപ്പം മതിയെന്ന് ഉത്തരവിടുകയായിരുന്നുവെന്നു പറയുന്നു.
കേന്ദ്ര നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.