ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഗൌരിയമ്മയെ സ്വീകരിക്കാന്‍ സിപിഐ തയ്യാര്‍: വെളിയം (CPI welcomes Gauriyamma)
Bookmark and Share Feedback Print
 
PRO
ഗൌരിയമ്മയ്ക്ക് സി പി ഐയിലേക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങി വരാമെന്ന് പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

ഗൌരിയമ്മയുടെ കുടുംബമാണ് സി പി ഐ. പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് അറിയിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും വെളിയം വ്യക്തമാക്കി. ഗൌരിയമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് മടങ്ങിവരാം. സ്വീകരിക്കാന്‍ സി പി ഐ തയ്യാറാണ്.

അതേസമയം, ഗൌരിയമ്മ സി പി ഐയിലേക്ക് മടങ്ങില്ലെന്ന് ജെ എസ് എസ്
സംസ്ഥാന പ്രസിഡന്‍റ് എ എന്‍ രാജന്‍ ബാബു പറഞ്ഞു. അതിനുള്ള സാഹചര്യം ഇപ്പോള്‍ ജെ എസ് എസില്‍ ഇല്ലെന്നും കോണ്‍ഗ്രസുമായി ഇപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ജെ എസ് എസ് പ്രസിഡന്‍റ് വ്യക്തമാക്കി.

കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങളുമായി ഗൌരിയമ്മ രംഗത്തു വന്നിരുന്നു. യുഡിഎഫിനെ ഒന്നിച്ചു നിറുത്താന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗൌരിയമ്മയുടെ ആദ്യ ആരോപണം. തുടര്‍ന്ന് ഗൌരിയമ്മയ്ക്കെതിരെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രംഗത്തു വന്നിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് ചെയ്യുന്നത് ഐക്യമുണ്ടാക്കലല്ലെന്നും കാലു വാരുകയാണെന്നും ഗൌരിയമ്മ ആരോപിച്ചിരുന്നു.

അര്‍ഹമായ സീറ്റ് ലഭിച്ചില്ലെങ്കില്‍ വര്‍ഗീയ കക്ഷികളൊഴികെയുള്ള ആരുമായും കൂട്ടുചേരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗൌരിയമ്മ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്ത പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് സി പി ഐ ഗൌരിയമ്മയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, ഗൌരിയമ്മ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍