ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » റബ്ബര്‍ ഇറക്കുമതിച്ചുങ്കം കുറച്ചതില്‍ മാറ്റമില്ല: ആനന്ദ് ശര്‍മ്മ (Rubber, tax., anand sharma)
Bookmark and Share Feedback Print
 
റബ്ബര്‍ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര വ്യാപാര മന്ത്രി ആനന്ദ് ശര്‍മ്മ. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, റബര്‍ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള തീരുമാനം എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പുനഃപ്പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ആഭ്യന്തര വിപണിയില്‍ വില വളരെ കുറയുന്നതായി കണ്ടാല്‍ ഉടന്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തും. ഇപ്പോള്‍ രാജ്യത്തിനുള്ളിലെ വില രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കൂടുതലാണ്‌. ഇറക്കുമതിച്ചുങ്കം കുറച്ചില്ലെങ്കില്‍ ചൈനയില്‍ നിന്ന്‌ വന്‍തോതില്‍ ടയര്‍ ഇറക്കുമതി വരുന്ന സാഹചര്യമുണ്ടാകുമെന്നും അത്‌ കൂടുതല്‍ ദോഷം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, റബറിന്‍റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള തീരുമാനം ഇരുട്ടടിയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വിദേശലോബികളുടെ പ്രേരണ മൂലമാണ് ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതെന്നും അദ്ദെഹം കുറ്റപ്പെടുത്തി. ഇറക്കുമതിച്ചുങ്കം കുറച്ചതിലെ കേരളത്തിന്‍റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ റബ്ബറിന്‍റെ ഇറക്കുമതിച്ചുങ്കം കുറച്ചതെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍