ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും (Trolling restarind ends tomorrow)
Bookmark and Share Feedback Print
 
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും. ഇതോടെ സംസ്ഥാനത്തെ പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളെല്ലാം ഞായറാഴ്ച മുതല്‍ സജീവമാകും. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഇനി സമൃദ്ധിയുടെ കാലമാണ്. ജൂണ്‍ പതിനാലിന് തുടങ്ങിയ ട്രോളിംഗ് നിരോധനം തീരുന്നതോടെ 50,000ത്തോളം ബോട്ട് തൊഴിലാളികള്‍ കടലിലിറങ്ങും.

നിലവില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കകത്തു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനമാണു നടത്തുന്നത്. വിപണിയില്‍ ആവശ്യത്തിനു മീനെത്തിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. ഇത്തവണത്തെ ട്രോളിങ് നിരോധനകാലം സമാധാനപരമായിരുന്നുവെന്നു ഫിഷറീസ് അധികൃതര്‍.

കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, കോസ്റ്റല്‍ സെക്യൂരിറ്റി പൊലീസ്, എന്നിവയുടെ സംയുക്ത പട്രോളിങ് സംസ്ഥാനത്തൊട്ടാകെ നടത്തിയിരുന്നു. സംസ്ഥാനത്തു 3500 മത്സ്യ ബന്ധന ബോട്ടുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും കൊല്ലം, എറണാകുളം, ജില്ലകളിലാണ്. മത്സ്യങ്ങളുടെ പ്രജനനം ഏറ്റ വും കൂടുതല്‍ നടക്കുന്നതിനാലാണു ജൂണ്‍-ജൂലൈ മാസങ്ങളില്‍ ട്രോളറുകള്‍ക്കു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍