ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി (Hearing on Madani's bail plea deffered)
Bookmark and Share Feedback Print
 
PRO
PRO
സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. മറുപടി സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണിത്.

കേസില്‍ നിലപാട് അറിയിക്കുന്നത് വൈകുന്നതില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഇനിയും മാറ്റിവയ്ക്കാനാകില്ലെന്നും ചൊവ്വാഴ്ച തന്നെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നേരത്തെ ഈ മാസം 22ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ 29ലേയ്ക്ക് മാറ്റിയത്. ഈ മാസം 12നാണ് മഅദനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നായിരുന്നു മഅദനി ഹൈക്കോടതിയെ സമീപിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍