എസ്എഫ്ഐ അക്രമം അപലപനീയം: ഹൈക്കോടതി

കൊച്ചി| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (11:52 IST)
കോട്ടയം സി എം എസ് കോളജില്‍ എസ് എഫ് ഐ നടത്തിയ അക്രമം അപലപനീയമെന്ന് ഹൈക്കോടതി നിരീക്ഷണം. കോളജിന്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ പ്രിന്‍സിപ്പല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി പരാമര്‍ശം.

ഉച്ചയ്ക്കുശേഷം ഹര്‍ജി വിശദമായി പരിഗണിക്കും. ആ സമയത്ത് അഡ്വക്കേറ്റ്‌ ജനറലിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവങ്ങള്‍ കോളജ്‌ അഭിഭാഷകന്‍ കോടതിയോട്‌ വിശദീകരിച്ചു.

കോട്ടയം സി എം എസ് കോളജില്‍ അക്രമം നടന്നത് സംബന്ധിച്ച പത്രവാര്‍ത്തകളും ക്യോളജ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇത്‌ പരിശോധിക്കവേയാണ്‌ അക്രമങ്ങള്‍ അപലപനീയമാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടത്‌.

അതിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെക്കുറിച്ച്‌ മദ്ധ്യമേഖലാ ഐജി ബി. സന്ധ്യ അന്വേഷിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കോളജിന്‌ സ്വയം സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന കോളജ്‌ അധികൃതരുടെ നിലപാട്‌ നിയമം കയ്യിലെടുക്കലാണെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :