തടവുചാടിയ ജയാനന്ദനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (09:50 IST)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടി വീണ്ടും പൊലീസ് പിടിയിലായ റിപ്പര്‍ ജയാനന്ദനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയിലാണ്‌ ഹാജരാക്കുക. അറസ്റ്റ്‌ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഞായറാഴ്ച അര്‍ദ്ധരാത്രി തടവു ചാടിയ ജയാനന്ദനെ ഇന്നലെ ഊട്ടിയില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് കണ്ണൂരിലെത്തിച്ച ജയാനന്ദനെ ജയിലില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. കണ്ണൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കഴിഞ്ഞദിവസം ജയാനന്ദനെ പിടികൂടിയത്.

തന്‍റെ ഭാര്യയെ ജയാനന്ദന്‍ ഒരു സുഹൃത്തിന്‍റെ ഊട്ടിയിലെ വീട്ടിലേക്കു മാറ്റിയതായി സൂചന ലഭിച്ചിരുന്നു. ഈ സൂചന പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ്‌ ജയാനന്ദനെ ഇത്ര പെട്ടെന്ന് പിടികൂടാന്‍ സഹായിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. അതേസമയം, ജയാനന്ദനൊപ്പം ജയില്‍ ചാടിയ റിമാന്‍ഡ്‌ തടവുകാരന്‍ ബേക്കല്‍ സ്വദേശി റിയാസിനെ‌(28) ഇതുവരെ പിടി കൂടാന്‍ കഴിഞ്ഞിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :