ഹവാലപ്പണം: അന്വേഷണം ഹോങ്കോങിലേക്കും

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 3 ജൂണ്‍ 2010 (16:09 IST)
PRO
തീവ്രവാദ പ്രവര്‍ത്തിനായി കേരളത്തിലേക്ക്‌ ഹവാലപ്പണം എത്തിയ സംഭവത്തില്‍ അന്വേഷണം ഹോങ്കോങ്ങിലേക്കും വ്യാപിപ്പിക്കുന്നു. രഹസ്യാന്വേഷണ വിഭാഗമായ റോ ഉദ്യോഗസ്‌ഥരാണ് ഹോങ്കോങ്ങില്‍ എത്തി അന്വേഷണം നടത്തിയത്. ഇടപാടുകാര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതിലൂടെയാണ്‌ ഹോങ്കോങ്ങില്‍ നിന്നും ഹവാലപ്പണം സംസ്ഥാനത്തേക്ക് കടത്തിയിരുന്നതായി വ്യക്‌തമായത്‌.

ഇടനിലക്കാര്‍ എന്നു സംശയിക്കുന്ന ചിലരുടെ ഫോണ്‍ കോളുകള്‍ കഴിഞ്ഞ രണ്ടു മാസമായി രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഹോങ്കോങ് വഴി അല്‍-കൊയ്ദ പണം കടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേരളമടക്കുമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പണം എത്തുന്നതായി അടുത്ത സമയത്താണ് വ്യക്തമായത്.

അതേസമയം ദുബായില്‍ നിന്നും പണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ നിരീക്ഷണത്തിലായിരുന്ന ഇന്ത്യക്കാര്‍ പാകിസ്ഥാനിലേക്ക്‌ കടന്നതായും റിപ്പോര്‍ട്ടുണ്ട്‌. നാല് ഇന്ത്യക്കാരാണ് പാകിസ്താനിലേക്ക് കടന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :