മൂന്നാര്‍ ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം| PRATHAPA CHANDRAN|
PRO
മൂ‍ന്നാര്‍ ടൂറിസം സോണ്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി. മൂന്നാര്‍ ടൌണിന്‍റെ നിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനാണ് ഓര്‍ഡിനന്‍സ്. ടൂറിസം സോണിനായി 1080 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.

മലബാര്‍ മേഖലയില്‍ കുടുതല്‍ പ്ലസ് ടു സീറ്റുകള്‍ അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്തെ ദേശീയ പാതകളുടെ അറ്റകുറ്റപ്പണിയ്ക്ക്‌ 283 കോടി രൂപ കേന്ദ്രത്തോട്‌ ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം, വ്യവസാ‍യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ പ്രസ്താവന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. മന്ത്രി എളമരം കരീം യോഗത്തില്‍ പങ്കെടുക്കാത്തതിനാലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :