മില്‍മപാല്‍ വില അഞ്ചുരൂപ വര്‍ദ്ധിച്ചേക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 2 ജൂണ്‍ 2010 (09:36 IST)
മില്‍മ പാലിന് അഞ്ചുരൂപ വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. പാല്‍ വില വര്‍ദ്ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ഇന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്കും. ലിറ്ററിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യും. എന്നാല്‍, മില്‍മയ്ക്ക് ലാഭമുണ്ടാകുന്ന തരത്തില്‍ പാല്‍വില കൂട്ടാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

അഡീഷണല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയുടെ നേതൃത്വത്തിലാണ് പാല്‍ വിലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസമിതി രൂപീകരിച്ചത്. പാലിന്‍റെ ഉല്‍പാദന ചെലവ്‌ 20 രൂപയാണെന്ന് കണ്ടെത്തിയ സമിതി മറ്റ്‌ ചെലവുകള്‍ കൂടി കണക്കാക്കി ഒരു ലിറ്ററിന്‍റെ വില്‍പനവില 25 രൂപയാക്കണമെന്നാണ്‌ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഈ വിലവര്‍ദ്ധനവിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നാണ് സൂചനകള്‍. ഇത്തരമൊരു വില വര്‍ധനവ്‌ മില്‍മക്ക്‌ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെന്ന്‌ സര്‍ക്കാര്‍ കരുതുന്നു. ഇക്കാരണത്താല്‍ സമിതിയില്‍ അംഗങ്ങളായ രണ്ട്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ള ശുപാര്‍ശയില്‍ ഒപ്പിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :