പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്‍റ് ഇന്ന്

തിരുവനന്തപുരം| ശ്രീകലാ ബേബി|
പ്ലസ് വണ്‍ ക്ലാസിലേക്കുള്ള ട്രയല്‍ അലോട്‌മെന്‍റ് ഇന്നു നടക്കും. ആദ്യഘട്ട പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ട്രയല്‍ അലോട്‌മെന്‍റ് ആണ് ഇന്ന് നടക്കുക. ഈ മാസം ഒമ്പതാം തീയതിയാണ് ആദ്യഘട്ട അലോട്‌മെന്‍റ്.

ജൂണ്‍ 27ന് നാലാമത്തെ അലോട്മെന്‍റ് നടത്തി പ്രവേശന നടപടികള്‍ അവസാനിപ്പിച്ച് മുപ്പതാം തീയതി പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

ആദ്യഘട്ടത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എസ് എസ് എല്‍ സിയുടെ സേ പരീക്ഷ പാസാകുന്നവരുടെ അപേക്ഷയ്ക്കൊപ്പം ആയിരിക്കും സി ഇ എസ് ഇ പത്താം ക്ലാസ് വിജയികള്‍ അപേക്ഷിക്കേണ്ടത്.

എസ് എസ് എല്‍ സി സേ പരീക്ഷയുടെ ഫലം വന്നതിനു ശേഷമായിരിക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ വിതരണം ചെയ്യുന്ന തീയതി അറിയിക്കുക. ഈ അപേക്ഷകര്‍ക്കായി സപ്ലിമെന്‍ററി അലോട്മെന്‍റ് നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :