എഞ്ചിനീയറിംഗ്: ഗവ: സീറ്റില്‍ ഫീസ് വര്‍ദ്ധനയില്ല

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (08:45 IST)
സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ ഇത്തവണ ഫീസ് വര്‍ദ്ധനയില്ല. കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിലനിര്‍ത്തുന്നതില്‍ എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരും ഒപ്പുവെച്ചു.

സര്‍ക്കാരിനുവേണ്ടി ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുരുവിള ജോണും സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ്‌ മാനേജ്മെന്‍റ്‌സ് അസോസിയേഷനു വേണ്ടി പ്രസിഡന്‍റ് ജി പി സി നായരുമാണു കരാറില്‍ ഒപ്പുവച്ചത്‌.

സര്‍ക്കാര്‍ സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിലനിര്‍ത്തുന്നതിനോടൊപ്പം മാനേജ്മെന്‍റ് സീറ്റ് ഫീസില്‍ 10 ശതമാനം വര്‍ദ്ധന വരുത്തുകയും ചെയ്തിട്ടുണ്ട്. കരാര്‍ അനുസരിച്ച് സ്വാശ്രയ കോളജുകളിലെ 50% സര്‍ക്കാര്‍ സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ 35,000 രൂപ ആയിരിക്കും ഫീസ്‌.

അതേസമയം, 35 % മാനേജ്മെന്‍റ് സീറ്റില്‍ 10% വര്‍ധനയുണ്ടാകും. ഇപ്പോള്‍ മാനേജ്മെന്‍റ് സീറ്റില്‍ 90,000 രൂപ ഈ‍ടാക്കിയിരുന്നത്‌ 99,000 രൂപയായി വര്‍ധിപ്പിക്കും. ഒപ്പം, ഒന്നര ലക്ഷം രൂപ നിക്ഷേപം നല്‍കണം. എന്‍ ആര്‍ ഐ സീറ്റില്‍ മുന്‍വര്‍ഷത്തെപ്പോലെ ഒന്നര ലക്ഷം രൂപ ഫീസും ഒന്നര ലക്ഷം രൂപ നിക്ഷേപവും ആയിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :